Latest NewsCarsAutomobile

നിരത്തുകള്‍ കീഴടക്കാന്‍ ഗ്ലാന്‍സ; ഇത് ബലേനോയുടെ ടൊയോട്ട വേര്‍ഷന്‍

ന്യൂഡല്‍ഹി: ടൊയോട്ടയുടെ ഏറ്റവും പുതിയ പ്രീമിയം ഹാച്ച് ബാക്ക് കാര്‍ ഗ്ലാന്‍സ വിപണിയിലെത്തി. മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. ഇങ്ങനൊരു സങ്കരയിനം മോഡല്‍ എന്തിന് എന്ന് സംശയിക്കേണ്ട. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുത്തിരിക്കുന്നത്. 7.22 ലക്ഷം മുതല്‍ 8.90 ലക്ഷം വരെയാണ് ഗ്ലാന്‍സയുടെ ഡല്‍ഹി എക്‌സ് ഷോറൂം വില.

യുവതലമുറയിലുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് നിര്‍മ്മിച്ചിരിക്കുന്ന കാറിന്റെ പ്രധാന ആകര്‍ഷണം നവീനമായ ഡിസൈന്‍ ആണ്. തേജസ്സ്, ദീപ്തം എന്നിവ അര്‍ത്ഥം വരുന്ന ജര്‍മ്മന്‍ വാക്കില്‍ നിന്നാണ് ഗ്ലാന്‍സ എന്ന പേരിന്റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡല്‍ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിന്‍ ആണ് വാഹനത്തില്‍ ഉള്ളത്. 3 വര്‍ഷത്തെ അല്ലെങ്കില്‍ 100000 കിലോമീറ്റര്‍ വാറന്റിയും വാഹനത്തിന് ലഭിക്കും.

പുതിയ സാങ്കേതിക വിദ്യ, ഉപയോക്താക്കളുടെ ആവശ്യങ്ങള്‍, ഉല്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം, വര്‍ധിക്കുന്ന വരുമാനം എന്നിവ രാജ്യത്തെ വാഹന മേഖലയില്‍ വലിയ പരിണാമത്തിനു വഴി തുറന്നിട്ടുണ്ടെന്നു ഗ്ലാന്‍സ പുറത്തിറക്കികൊണ്ട് ടൊയോട്ട കിര്‍ലോസ്‌കര്‍ എംഡി മസകസു യോഷിമുറ പറഞ്ഞു. ഉപയോക്താക്കളെ കേന്ദ്രീകരിച്ചുകൊണ്ട് മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള തുടര്‍ച്ചയായ പരിശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുമ്പോള്‍ പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button