Latest NewsKerala

അനാഥാലയത്തിൽ മർദ്ദനം ; ആദിവാസി കുട്ടികൾ ഭയന്നോടി

തൃശൂർ : അനാഥാലയത്തിൽ നിന്ന് മർദ്ദനമേത്തിനെത്തുടർന്ന് ആറ് ആദിവാസി കുട്ടികൾ ഭയന്നോടി. ഇന്നലെ രാത്രിയിയാണ് കുട്ടികൾ ഭയന്നോടിയത്. തൃശൂർമേലൂർ മരിയാ പാലന സൊസൈറ്റിലായിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് കുട്ടികളെ രാത്രിയിൽ റോഡിൽ ആദ്യം കണ്ടത്. അദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

മുതിർന്ന കുട്ടികളുമായി തർക്കം ഉണ്ടാകുകയും തങ്ങളെ പ്ലേറ്റ് കൊണ്ട് തലക്കടിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. ആറുപേരിൽ നാലുപേർ കുറച്ചുദിവസം മുമ്പാണ് മരിയാ ഭവനിൽ എത്തിയത്.

എന്നാൽ കുട്ടികളെ കാണാതായ വിവരം പോലീസും കുട്ടികളെ കണ്ടെത്തിയ ആളും അറിയിച്ചപ്പോഴാണ് അനാഥാലയ അധികൃതർ അറിയുന്നത്. കുട്ടികളെ തുടർന്ന് ഇവിടെ പാർപ്പിക്കാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കുട്ടികളെ ചാലക്കുടി ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും.60 കുട്ടികളോളം ഇവിടെ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button