
പുതുക്കി നിശ്ചയിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രാബല്യത്തിലേക്ക്. ഈ മാസം 16 മുതലാണ് പുതുക്കിയ തുക അടയ്ക്കേണ്ടിവരിക. പ്രീമിയം നിരക്കുകളിൽ 12 ശതമാനം മുതല്‍ 21 ശതമാനം വരെയാണ് വർധനവ് ഉണ്ടാകുന്നത്. 1000 സിസി വരെയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം 1850 മുതല്‍ 2072 രൂപയായും 1500 സിസി വരെയുള്ളവ 3221 രൂപയായും 1500 സിസിക്ക് മുകളിലുള്ളവയുടെ പ്രീമിയം 7890 രൂപയായുമാണ് വർധിക്കുക. വാഹനാപകടം മൂലം പൊതുജനങ്ങള്‍ക്കോ മറ്റ് സ്വത്തുക്കള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടം മാത്രമാണ് ഈ ഇൻഷുറൻസ് കവർ ചെയ്യുന്നത്. സ്വത്തിന് നാശം സംഭവിച്ചാല്‍ 7.5 ലക്ഷം രൂപയാണ് ലഭിക്കുക.
Post Your Comments