KeralaLatest News

പാലക്കാട് ആംബുലന്‍സ് അപകടം : മരിച്ച നാലുപേര്‍ ഒരുകുടുംബത്തിലെ അംഗങ്ങള്‍ : അപകടത്തില്‍ നടുങ്ങി നാട്ടുകാര്‍

പട്ടാമ്പി : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാല് പേര്‍ ഒരുകുടുംബത്തിലെ അംഗങ്ങള്‍. അപകടത്തില്‍ പട്ടാമ്പി വാടാനംകുറുശ്ശി ഗ്രാമം ഞെട്ടലിലാണ്.

പുലര്‍ച്ചെ നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയ കുട്ടികള്‍ അപകടത്തില്‍ പെട്ട വിവരമറിഞ്ഞാണ് സഹോദരങ്ങളായ നാസറും സുബൈറും ബഷീറും ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നീട്, തുടര്‍ ചികിത്സകള്‍ക്കായി കുട്ടികളെ പാലക്കാട്ടെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകും വഴിയാണ് അപകടം. നാടിനെ നടുക്കിയ ദുരന്തം ഒരു കുടുംബത്തിലെ നാല് പേരെയാണ് കവര്‍ന്നെടുത്തത്.

വാടാനംകുറുശ്ശി വെളുത്തേരി വീട്ടില്‍ സഹോദരങ്ങളായ നാസര്‍, സുബൈര്‍ എന്നിവരും മറ്റൊരു സഹോദരന്‍ ബഷീറിന്റെ മകന്‍ ഫവാസ്, സഹോദരിയുടെ മകന്‍ ഉമറുല്‍ ഫാറൂഖ് എന്നിവരുമാണ് മരിച്ചത്. ഇതേ കുടുംബത്തിലെ ഷാഫി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരേ ദിനം ഗ്രാമത്തിലെ നാലു പേര്‍ മരിച്ച ഞെട്ടലിലാണ് നാട്ടുകാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button