തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും 11 ന് എറണാകുളം, തൃശൂർ, മലപ്പുറം, എന്നീ ജില്ലകളിലും 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമിറ്റർ വരെ മഴ) അതിശക്തമായതോ (115 മില്ലീമിറ്റർ മുതൽ 204.5 മില്ലീമിറ്റർ വരെ മഴ) ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ജൂൺ ഒൻപതിന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലും, 10 ന് കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലും, 11 ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ 12 ന് ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
Post Your Comments