Latest NewsKerala

ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം ബാലികയെ നദിയിലേക്ക് വലിച്ചെറിഞ്ഞുകൊന്നു

ഭോപ്പാൽ: ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം ബാലികയെ നദിയിലേക്ക് വലിച്ചെറിഞ്ഞുകൊന്നു. മധ്യപ്രദേശിലാണ് ദാരുണ സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുവയസുള്ള പെൺകുട്ടിയെ കാണാതായത്.ഇതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ഷിപ്ര നദിയിൽ കുട്ടിയുടെ നഗ്നമായ മൃതശരീരം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി.കേസിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പിടിയിലായ ഒരാൾ കുട്ടിയുടെ അമ്മാവനാണ്.അലിഗഡിൽ മൂന്ന് വയസുകാരിയുടെ നിഷ്ഠൂരമായ കൊലപാതക വാർത്ത എത്തിയതിന് പിന്നാലെയാണ് ഈ സംഭവം കൂടി പുറത്തെത്തുന്നത്.

പ്രായപൂ‍ർത്തിയെത്താത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ വധശിക്ഷ നൽകണം എന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button