Latest NewsKerala

കേരളകോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് അവസാനമില്ല : ഇരുകൂട്ടര്‍ക്കും അധികാര മോഹം

കോട്ടയം : ആഴ്ചകള്‍ പിന്നിട്ടിട്ടും കോര കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ല. സമവായ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിട്ടും കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. ജോസ്.കെ.മാണിയോ പി.ജെ.ജോസഫോ ആരെങ്കിലും ഒരാള്‍ അധികാരമോഹം ഉപേക്ഷിയ്ക്കാതെ പ്രശ്‌നപരിഹാരത്തിന് സാധ്യതയില്ല. നിയമസഭയില്‍ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗവും സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പം ചൂണ്ടിക്കാട്ടിയാണ് ഇരുവിഭാഗവും കത്ത് നല്‍കിയത്. നിയമസഭ നാളെ ചേരാനിരിക്കെ തിരുവനന്തപുരത്താകും ഇനിയുള്ള ചര്‍ച്ചകള്‍ നടക്കുക.

കെ.എം മാണിയുടെ സീറ്റ് പി.ജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട മോന്‍സ് ജോസഫും, പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കാത്ത ഇത് അനുവദിക്കരുതെന്ന് കാട്ടി റോഷി അഗസ്റ്റിനും കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ ഒമ്പതാം തിയതിക്കുള്ളില്‍ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത് അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇരുവിഭാഗവും സമയം നീട്ടി ചോദിച്ചുകൊണ്ട് കത്ത് നല്‍കിയത്. ആദ്യം ജോസ് കെ മാണി വിഭാഗമാണ് കത്ത് നല്‍കുന്ന കാര്യം അറിയിച്ചത്.

എന്നാല്‍ ആര്‍ക്ക് വേണമെങ്കിലും കത്ത് നല്‍കാമെന്നും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button