ഇറ്റാനഗര്‍: ആസാമിൽ നിന്നും അരുണാചല്‍പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന. വിമാനം കണ്ടെത്താന്‍ ദിവസങ്ങളായി ശക്തമായ തെരച്ചില്‍ നടത്തിവരികയാണെങ്കിലും ഇതുവരെ വിവരങ്ങളൊന്നും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു ജീവനക്കാരും അഞ്ച് യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കാണാതായവരില്‍ കണ്ണൂര്‍ സ്വദേശി എന്‍.കെ. ഷരിനും ഉണ്ട്.
അതേസമയം വിമാനത്തിനായി തെരച്ചില്‍ ഇന്നു പുനരാരംഭിക്കും. വെളിച്ച ക്കുറവ് മൂലം ഇന്നലെ തെരച്ചില്‍ നിര്‍ത്തിയിരുന്നു. ജോര്‍ഹട്ടില്‍നിന്ന് മേചുകയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. മോശം കാലാവസ്ഥ കാരണം ഇവിടേക്കുള്ള യാത്ര മാറ്റിവെച്ചിരിക്കുകയായിരുന്നു.കാലാവസ്ഥ അനുകൂലമെന്ന് തോന്നിയ ദിവസം ജോര്‍ഹട്ടില്‍നിന്നു പുറപ്പെട്ട വിമാനം അരമണിക്കൂറിനുശേഷം കാണാതാകുകയായിരുന്നു.
Post Your Comments