KeralaLatest News

മലയാളികള്‍ക്ക് അഭിമാനിക്കാം മോദിയുടെ വിദേശ സന്ദര്‍ശനത്തിന്റെ ആദ്യ ഗുണം ലഭിക്കുന്നത് സംസ്ഥാനത്തിന്; ഒപ്പുവെച്ച പുതിയ കരാര്‍ ഇങ്ങനെ

രണ്ടാംവട്ടം പ്രധാനമന്ത്രിപദം ഏറ്റെടുത്ത മോദിയുടെ ആദ്യ വിദേശയാത്രയില്‍ തന്നെ ഗുണം ലഭിച്ചിരിക്കുന്നത് കേരളത്തിനാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വ്വീസിന് കരാറായി. കേരളത്തിലെ കൊച്ചി തീരത്ത് നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് ഫെറി സര്‍വ്വീസ് ആരംഭിക്കുന്നത്.

മാലിയില്‍ നിന്ന് കൊച്ചിയിലേക്ക് 700 കിലോമീറ്ററാണ് കടല്‍ദൂരം. കുല്‍ഹുദുഫുഷിയിലേക്ക് 500 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്നുള്ള ദൂരം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വ്വീസ് ആരംഭിക്കാനാണ് തീരുമാനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് സോലിഹും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.

ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണ് ഈ വിദേശയാത്രയെന്ന് കണക്കാക്കപ്പെട്ടിരുന്നു. വാരണാസി പോലെയാണ് തനിക്ക് കേരളമെന്നും കേരളത്തിലെ ജനങ്ങള്‍ വിജയിപ്പിച്ചില്ലെങ്കിലും കേരളത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായം ചെയ്യുമെന്നും അദ്ദേഹം ഗുരുവായൂര്‍ ദര്‍ശന ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

പുതിയ കരാറിലെ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു എന്നും കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു.

shortlink

Post Your Comments


Back to top button