ഇടുക്കി : ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് മാര്‍ബിള്‍ കഷണം. ഇടുക്കി ചെറുതോണി സ്വദേശിയായ യുവാവിനാണ് 24,000 രൂപയുടെ ഫോണിന് പകരം മാര്‍ബിള്‍ ലഭിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തെന്നേടത്ത് പി. എസ് അജിത്തിനാണ് ഫ്ളിപ് കാർട്ടിലൂടെ ചതിവ് പറ്റിയത്.
ഓപ്പോ എഫ് 11 പ്രോ മോഡല്‍ മൊബൈല്‍ ഫോണാണ് അജിത്ത് 23,999 രൂപയ്‌ക്കു ബുക്ക് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചെറുതോണി വെള്ളക്കയത്തുള്ള ഓഫീസില്‍നിന്നു പാഴ്‌സല്‍ എത്തി.
പണം നല്‍കിയശേഷം തുറന്നു നോക്കിയപ്പോഴാണ് കവറില്‍ മാര്‍ബിള്‍ കഷണം ആണെന്നു കണ്ടെത്തിയത്. ഉടന്‍ ഫ്ളിപ് കാർട്ട് ഓഫീസിലെത്തി വിവരം അറിയിച്ചുവെങ്കിലും വര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നാണു അറിയിച്ചതെന്ന് അജിത് പറഞ്ഞു.തുടര്‍ന്ന് ഇടുക്കി പോലീസില്‍ പരാതി നല്‍കി. രണ്ട മാസം മുമ്പ് കുമളിയിലും ഇതേ സംഭവം നടന്നിരുന്നു.
Post Your Comments