തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.എം ബൂത്ത്തല പരിശോധന തുടങ്ങി. സംസ്ഥാന സമിതി ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത് കാരണം കണ്ടെത്തി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു സമീപകാലത്ത് സി.പി.എമ്മിന്റെ രീതി. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര തോല്‍വിയില്‍ അത്തരം പരിശോധന മാത്രം പോരെന്ന അഭിപ്രായമാണ് നേതൃത്തിനുണ്ടായിരിന്നുത്.
അതിനാല്‍ തന്നെ ബൂത്തു കമ്മിറ്റികള്‍ മണ്ഡലം കമ്മിറ്റികള്‍ക്കും മണ്ഡലം കമ്മിറ്റികള്‍ ജില്ലാ കമ്മിറ്റികള്‍ക്കും പരാജയ കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് തീരുമാനം. അതിനുശേഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് തയാറാക്കി തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് പോലുള്ള മണ്ഡലങ്ങളില്‍ വിശദ പരിശോധനയ്ക്കാണ് തീരുമാനം.വിവിധ കമ്മിറ്റികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷമാകും സംസ്ഥാന സമിതി അന്തിമ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തയ്യാറുക്കുന്നത്.അതിന് ശേഷമായിരിക്കും ഏതൊക്കെ മേഖലകളില്‍ തിരുത്തല്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
നൂറില്‍ താഴെ വോട്ടു കിട്ടിയ ബൂത്തുകളില്‍ ജില്ലാ കമ്മിറ്റി അംഗം പങ്കെടുത്ത് പരാജയകാരണങ്ങള്‍ വിലയിരുത്തും. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബൂത്തുകളിലും പ്രത്യേക പരിശോധനയുണ്ടാകും. പാര്‍ട്ടിക്ക് എല്ലാത്തവണയും ലീഡ് ലഭിക്കുന്ന ബുത്തുകളില്‍ ഇത്തവണ പുറകെ പോയിട്ടുണ്ടെങ്കില്‍ അവിടിങ്ങളില്‍ വിശദപരിശോധന നടത്തും.
പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ കൂടാതെ പാര്‍ട്ടി വോട്ടുകള്‍ പോലും ഇത്തവണ ചോര്‍ന്നുവെന്ന വിലയിരുത്തലും ഉണ്ടായ പശ്ചാത്തലത്തിലാണ് ബുത്ത് തല പരിശോധനക്ക് സി.പി.എം തയ്യാറായത്.ശബരിമല വിഷയം കാരണമാണോ വോട്ടുകള്‍ ചോര്‍ന്നതെന്ന വിശദപരിശോധനയും ബൂത്ത് തലങ്ങളില്‍ നടക്കും.
Post Your Comments