Latest NewsKerala

വീണ്ടും അധികാരമേറ്റ് മോദി സര്‍ക്കാര്‍; ദേശീയ സംസ്ഥാന തലത്തിലെ പിഴവുകള്‍ ഏറ്റ് പറഞ്ഞ് സിപിഎം

തിരുവനന്തപുരം : കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറുമ്പോള്‍ സംഘടനയ്ക്കു പറ്റിയ പിഴവുകള്‍ വിശദമാക്കുകയാണ് സിപിഎം നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയസംസ്ഥാന സാഹചര്യങ്ങള്‍ മുന്‍കൂട്ടികണ്ടു തിരഞ്ഞെടുപ്പു തന്ത്രവും പ്രചാരണവും രൂപപ്പെടുത്തുന്നതില്‍ നേതൃത്വത്തിനു പിഴവു പറ്റിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്വയംവിമര്‍ശനം. താഴേത്തട്ടില്‍ നിന്നു ലഭിച്ച വിവരങ്ങളും കണക്കുകളും വിലയിരുത്തുന്നതിലും പിഴവുകള്‍ സംഭവിച്ചുവെന്ന കുറ്റസമ്മതവും യോഗത്തിലുണ്ടായി.

നേതൃത്വത്തിനു സംഭവിച്ച വീഴ്ചകളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായി. താഴേത്തട്ടില്‍ നിന്നുള്ള കണക്കുകളുടെ വിശദ പരിശോധന നടന്ന യോഗം രാത്രി വൈകിയും നീണ്ടു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനു തെറ്റു പറ്റിയില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നുവെന്നാണറിയുന്നത്. സംസ്ഥാന കമ്മിറ്റി ഇന്നും നാളെയും ചേരും. മുഖ്യമന്ത്രിയുടെ ശൈലിയിലും സംഘടനയെ നയിക്കുന്ന രീതിയിലും മാറ്റം വരുത്തണമെന്ന് പലഭാഗങ്ങളില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പിലെ തിരിച്ചടി ആത്മപരിശോധനയ്ക്കുള്ള അവസരമാണെന്നും സിപിഎമ്മിന്റെ കാലം കഴിഞ്ഞെന്നു കരുതുന്നതില്‍ അര്‍ഥമില്ലെന്നും വിലയിരുത്തലുണ്ട്. തോല്‍വിയുടെ പേരില്‍ ഇടതിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കും വിമര്‍ശനമുണ്ട്. വോട്ടുചോര്‍ച്ചയിലും ആശങ്ക രേഖപ്പെടുത്തുമ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് സിപിഎമ്മിനുണ്ടായതെന്നും സമ്മതിക്കുന്നു.

shortlink

Post Your Comments


Back to top button