KeralaLatest News

ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവം; പ്രതികരണവുമായി ആരോഗ്യമന്ത്രി

ന്യൂഡൽഹി: ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്തിന് ഇതൊരു അനുഭവപാഠമാണെന്നും ഡോക്ടര്‍ മനപ്പൂര്‍വ്വം പിഴവ് വരുത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ്‌ കൂടാതെ കീമോ തീരുമാനിക്കരുതെന്ന് നിർദേശിക്കും. കീമോ നല്‍കിയത് സദുദ്ദേശത്തോടെ എന്നാണ് മനസിലാക്കുന്നത്‌. കൂടുതല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതെന്ന അനുഭവപാടമാണ് ഈ സംഭവം നല്‍കുന്നത്. കീമോയ്ക്ക് വിധേയമായ ആള്‍ക്ക് തുടര്‍ ചികിത്സയ്ക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാക്കെതിരെയും രണ്ട് സ്വകാര്യ ലാബുകള്‍ക്കെമെതിരെയും ആലപ്പുഴ സ്വദേശി രജനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഗാന്ധി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സിഎംസി ക്യാന്‍സര്‍ സെന്‍ററില്‍ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാന്‍സറുണ്ടെന്നായിരുന്നു റിപ്പോ‌ര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോ. സുരേഷ് കുമാര്‍ കീമോ ചെയ്യാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button