കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് വന്‍തോതില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ബാഷിര്‍ഹട്ട് ലോക്‌സഭാ സീറ്റില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണു സംഘര്‍ഷമുണ്ടായത്.
നോര്‍ത്ത് 24 പര്‍ഗാനാസില്‍ ശനിയാഴ്ച വൈകിട്ട് ഉണ്ടായ അക്രമത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകനായ ഖയൂം മൊല്ല, ബിജെപി പ്രവര്‍ത്തകരായ പ്രദീപ് മൊണ്ഡല്‍, സുകന്ത മൊണ്ഡല്‍ എന്നിവരാണു മരിച്ചത്. പൊതു സ്ഥലത്തുനിന്ന് പാര്‍ട്ടി പതാകകള്‍ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ശനിയാഴ്ച രാത്രി വരെ മൂന്ന് മൃതദേഹങ്ങളാണു സമീപത്തെ ബാഷിര്‍ഹട്ട് ആശുപത്രിയിലെത്തിച്ചത്. അഞ്ചു പേരെ കാണാനില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകന്‍ തപന്‍ മൊണ്ഡല്‍ വെടിയേറ്റു മരിച്ചതായും ബിജെപി അറിയിച്ചിട്ടുണ്ട്. തൃണമൂലിന്റെ ബൂത്ത് തലയോഗം നടക്കുന്നതിനിടെ ബിജെപി പ്രവര്‍ത്തകരുമായി വാഗ്വാദം ഉണ്ടായതായാണു പ്രദേശവാസികള്‍ പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസാണു വിജയിച്ചത്. പക്ഷേ സംഭവം നടന്ന ഹട്ട്ഗച്ച എന്ന സ്ഥലത്ത് ബിജെപിക്ക് 144 വോട്ടുകളുടെ ലീഡ് ലഭിച്ചിരുന്നു. തൃണമൂല്‍ പ്രവര്‍ത്തകനായ ഖയൂം മൊല്ല വെടിയേറ്റാണു മരിച്ചത്. മരിച്ച ബിജെപി പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഇടത് കണ്ണിനു വെടിയേറ്റു.
Post Your Comments