Latest NewsBikes & ScootersAutomobile

പുതിയ മൂന്ന് നിറപ്പതിപ്പുകള്‍ MT-15 വിപണിയിലെത്തിച്ച് യമഹ

പുതിയ മൂന്ന് നിറങ്ങളില്‍ MT-15 വിപണിയിലെത്തിച്ച് യമഹ.റെഡ്, വൈറ്റ്, ബ്ലൂ നിറപ്പതിപ്പുകളിൽ യമഹ ഡീലര്‍ഷിപ്പിലുള്ള MT-15 -ന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. R15 V3 -യിലെ നിറപ്പതിപ്പിന് സമാനമാണ് MT-15 -ലെ ബ്ലൂ നിറമെന്നാണ് റിപ്പോർട്ട്. തുടക്കത്തില്‍ ഡാര്‍ക്ക് ബ്ലൂ മാറ്റ്, ബ്ലാക്ക് മാറ്റ് നിറപ്പതിപ്പുകളില്‍ മാത്രമാണ് ഈ ബൈക്ക് വിപണിയിൽ എത്തിയിരുന്നത്. ഇപ്പോള്‍ മെറ്റാലിക് ഫിനിഷിംഗിലുള്ള നിറങ്ങളാണ് ലഭിച്ചിരിക്കുന്നത്.

യുവാക്കളെ ഏറെ ആകർഷിക്കുന്ന രീതിയിൽ അഗ്രസീവ് ലുക്കിലാണ് MT 15യ്ക്ക് നൽകിയിരിക്കുന്നത്. പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവയാണ് പ്രധാന സവിശേഷതകൾ.

155 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് SOHC എഞ്ചിൻ 19 bhp കരുത്തും 15 Nm torque ഉംഉൽപാദിപ്പിച്ച് ബൈക്കിനെ നിരത്തിൽ കരുത്തനാക്കുന്നു. ആറ് സ്പീഡാണ്ഗിയര്‍ബോക്സ്. 138 കിലോയാണ് ഭാരം. മുന്നില്‍ 267 എംഎം, പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പമുള്ള ഇരട്ടചാനൽ എബിഎസ് ബൈക്കിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു. 1.36 ലക്ഷം രൂപ മുതലാണ് MT 15യ്ക്ക് ഡല്‍ഹി ഷോറും വില.

shortlink

Related Articles

Post Your Comments


Back to top button