തിരുവനന്തപുരം: നാം ഇന്ന് നേരിടുന്ന പ്രധാന മലിനീകരണ പ്രശ്‌നങ്ങളില്‍ ഒന്നാണ് വായു മലിനീകരണം. എന്നാല്‍ വായുമലിനീകരണം ഒഴിവാക്കാന്‍ പുതിയ പദ്ധതികളുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. മലിനീകരണം ഒഴിവാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭ കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചു. നഗരത്തില്‍ വായുമലിനീകരണം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കരിയിലകള്‍ കത്തിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലീകരണം ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇങ്ങനെ
ശേഖരിക്കുന്ന കരിയിലകള്‍ പിന്നീട് ജൈവവളമാക്കും.
വായു മലിനീകരണം ഒഴിവാക്കാനുള്ള നോ ബേണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് ഈ
നടപടി. അതിനായി നഗരത്തിന്റെ പ്രധാനയിടങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന കരിയിലകള്‍ എയ്‌റോബിക് ബിന്നുകളിലിട്ട് ജൈവ വളമാക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വീടുകളില്‍ നിന്നും കരിയിലകള്‍ ശേഖരിക്കാനും പദ്ധതിയുണ്ട്. കാര്‍ബണ്‍ രഹിത നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് നഗരസഭ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
Post Your Comments