Latest NewsIndia

മൂന്ന് വയസുകാരിയുടെ കൊലപാതകം; പ്രതി സ്വന്തം മകളെ പീഡിപ്പിച്ചതായ് പോലീസ്

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ 10000 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ ഒരാള്‍ അഞ്ചു വര്‍ഷം മുമ്ബു സ്വന്തം മകളെ പീഢിപ്പിച്ച കേസിലെ പ്രതിയെന്നു പൊലീസ്. അന്ന് ഭാര്യയാണ് ഇയാളെ ജാമ്യത്തില്‍ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു. ഇയാളും സഹീദ് എന്നയാളും ചേര്‍ന്നാണ് മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നത്.

മേയ് 30നാണ് രണ്ട രണ്ടര വയസുകാരിയെ സ്വന്തം വീടിന് സമീപത്ത് നിന്നും കാണാതാകുന്നത്. കുടുംബവും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പിറ്റേന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്ത് ആക്രി പെറുക്കുന്ന സ്ത്രീ ചവറ്റുകൊട്ടയില്‍ നിന്നും തെരുവ് നായ്‌ക്കള്‍ മനുഷ്യശരീരമെന്ന് തോന്നിക്കുന്ന വസ്തു കടിച്ചുമുറിക്കുന്നത് കണ്ടതാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

തുടർന്ന് കേസുമായി ബന്ധപ്പെട്ട് അയല്‍വാസിയായ സാഹിദിനെ പോലീസ് പിടികൂടി. കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കാതിരുന്നതിന് അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്‌തു. കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനില്‍ നിന്നും പ്രതികള്‍ 50,000 രൂപ വായ്‌പ വാങ്ങിയിരുന്നു. ഇതില്‍ 10,000 രൂപ തിരിച്ചുനല്‍കാത്തതിനെ ചൊല്ലി പ്രതി സാഹിദും കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.

സമൂഹത്തില്‍ നാണക്കേടുണ്ടാക്കുന്ന വിധം കുടുംബത്തെ നാണം കെടുത്തുമെന്ന് വാക്കുതര്‍ക്കത്തിനിടെ സാഹിദ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തുടര്‍ന്ന് മറ്റൊരു പ്രതിയായ അസ്‌ലമിന്റെ സഹായത്തോടെ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, നാട്ടുകാര്‍ ആരോപിക്കുന്നത് പോലെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനോ കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തതിനോ തെളിവില്ലെന്നും പൊലീസ് പറയുന്നു.

shortlink

Post Your Comments


Back to top button