റിയാദ്: സൗദിയില്‍ വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന പപശ്ചാതലത്തിലാണ് എഞ്ചിനീയര്‍മാരുടെ എണ്ണം ഇങ്ങനെ കുറയുന്നത്. കഴിഞ്ഞ വര്‍ഷം 45,000 വിദേശ എന്‍ജിനീയര്‍മാരാണ് സൗദിയില്‍ നിന്ന് മടങ്ങിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 149,000 പേരാണ് രാജ്യത്തെ എന്‍ജിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളായ എന്‍ജിനീയര്‍മാര്‍.എന്‍ജിനീയറിംഗ് കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഅദ് അല്‍ ശഹ്റാനിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കൗണ്‍സില്‍ അംഗത്വമുള്ള വിദേശികളായ എന്‍ജിനീയര്‍മാരുടെ എണ്ണം 194,000 ആയിരുന്നു. ഒരു വര്‍ഷത്തിനിടെ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 23 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിന്റെ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ എന്‍ജിനീയറിങ് കൗണ്‍സിലില്‍ അംഗത്വമുള്ള സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ സ്വദേശി എന്‍ജിനീയര്‍മാരുടെ എണ്ണം 27,800 ആയിരുന്നു. ഇപ്പോഴിത് 37,200 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂവായിരത്തോളം വ്യാജ എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.മതിയായ പരിചയ സാമ്പത്തില്ലാത്ത വിദേശികളായ എൻജിനീയർമാരുടെ റിക്രൂട്ട്മെന്റും കൗൺസിൽ വിലക്കിയിട്ടുണ്ട്
Post Your Comments