മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. വീറും വാശിയും ആവോളമുള്ള ടീമുകള്‍ കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോള്‍ എന്താകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-പാക് മത്സരം അരങ്ങേറുന്നത്.
എന്നാല്‍ മത്സത്തിന് മുമ്പ് തന്നെ പാക്കിസ്ഥാന്‍ ടീം ഉന്നയിച്ച ആവശ്യം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ജൂണ്‍ 16ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിക്കാനുള്ള അനുവാദമാണ് പാക് ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ധോണി ബലിദാന്‍ ബാഡ്ജ് ആലേഖനം ചെയ്ത ഗ്ലൗ ധരിച്ച് കളിച്ചതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ ഒരുവശത്ത് മുന്നോട്ട് പോകുമ്പോഴാണ് പാക്കിസ്ഥാന്‍ ടീമിന്റെ ഭാഗത്തുനിന്നും ഈ നീക്കം. പാക് വെബ്‌സൈറ്റായ ‘പാക് പാഷ’ന്റെ എഡിറ്റര്‍ സാജ് സിദ്ധിഖ് ആണ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചതായി ട്വീറ്റ് ചെയ്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ധോണി പട്ടാള ചിഹ്നമുള്ള ഗ്ലൗ ധരിച്ച് കളിച്ചതിനുള്ള മറുപടിയായാണ് വിക്കറ്റ് ആഘോഷം വ്യത്യസ്തമാക്കുന്നതിലൂടെ ഉദ്ദേശിച്ചതെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സര്‍ഫ്രാസിന്റെ ആവശ്യം പിസിബി അധികൃതര്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാനാണ് സര്‍ഫ്രാസിന് പിസിബി നല്‍കിയ നിര്‍ദേശം.
Post Your Comments