Latest NewsMobile PhoneTechnology

ഈ ഫോണുകളില്‍ ഇനി ഫേസ്ബുക്ക് കിട്ടില്ല; ഉപയോക്താക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ നിര്‍ത്തലാക്കി ഹുവാവേ ഫോണുകള്‍. ഈ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പെര്‍മിഷന്‍ ഫേസ്ബുക്ക് നീക്കിയതോടെയാണ് ഉപയോക്താക്കള്‍ക്ക് പണി കിട്ടിയത്. ഇനി ഹുവാവേ ഫോണുകളില്‍ ഫേസ്ബുക്ക് പ്രീ ഇന്‍സ്റ്റാളേഷന്‍ നടക്കില്ല. ഇതോടെ ലക്ഷക്കണക്കിന് ഹുവാവേ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല.

അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിന്റെ തുടര്‍ച്ചയാണ് ഹുവാവേയ്ക്ക് പണി കിട്ടിയത്. ദേശീയ സുരക്ഷയുടെ ഭാഗമായി ഹുവാവേ നെറ്റ് വര്‍ക്കിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അമേരിക്ക നിരോധിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ഫേസ്ബുക്ക് ആപ് ഹുവാവേ ഫോണുകളില്‍ നിന്നും പിന്‍വലിച്ചത്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ഹുവായ് ഉത്പന്നങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ചിരുന്നു. ചൈനീസ് കമ്പനിയുടെ ഉത്പന്നങ്ങള്‍ ചാരനിരീക്ഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ ആശങ്ക. ചൈനീസ് സൈന്യവും ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരപ്പണിയില്‍ ഹുവായ് കമ്പനി പ്രധാന പങ്ക് വഹിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതോടെ അടുത്ത ജനറേഷന്‍ നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നതില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഹുവാവേ ഫോണുകളില്‍ ലഭ്യമായിരുന്ന ഫേസ്ബുക്ക് സേവനം ഒഴിവാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button