Latest NewsUAE

ബ​സ് അ​പ​ക​ടത്തിൽനിന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട മ​ല​യാ​ളി യു​വാ​വ് പറയുന്നു

ദു​ബാ​യ്: ദുബായിൽ ഇന്നലെ നടന്ന ബസപകടത്തിൽ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട മ​ല​യാ​ളി യു​വാ​വ് സംഭവത്തെക്കുറിച്ച് പറയുന്നു. നി​ധി​ന്‍ ലാ​ല്‍​ജി എ​ന്ന ഇ​രു​പ​ത്തി​യൊ​ന്‍​പ​തു​കാ​ര​നാ​ണ് 17 പേ​രു​ടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങാ​ന്‍ തുടങ്ങുമ്പോഴാണ് ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ന്‍റെ വ​ല​തു​വ​ശ​ത്ത് മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് നി​ധി​ന്‍ ഇരുന്നത്. റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുള്ള ​റോ​ഡി​ലെ ഹൈ​റ്റ് ബാ​രി​യ​റി​ല്‍ ബ​സ് ഇ ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

തുടർന്ന് ബസിനുള്ളിൽ കൂ​ട്ട​നി​ല​വി​ളി ഉ​യ​ര്‍​ന്നു. എ​ങ്ങും ര​ക്തം ഒ​ഴു​കു​ന്നു. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് ഇ​രു​ന്ന​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മരിക്കുന്നത് മുന്നിൽ കണ്ടുവെന്ന് നി​ധി​ന്‍ പറഞ്ഞു.നി​ധിന്റെ മുഖത്ത് നിസാരമായ ഒരു പരിക്ക് മാത്രമാണ് ഉണ്ടായത്.എ​ന്നാ​ല്‍ നി​ധി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളെ​ല്ലാം നഷ്ടപ്പെട്ടു. ഒ​മാ​നി​ല്‍ ഈദ് അ​വ​ധി ആ​ഘോഷിച്ച ശേ​ഷം ദു​ബാ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു നി​ധി​ന്‍.

അ​പ​ക​ട​ത്തി​ല്‍ എ​ട്ട് മ​ല​യാ​ളി​ക​ളും മ​രി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം യു​എ​ഇ സ​മ​യം 5.40ന് ​ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ല്‍ റാ​ഷി​ദി​യ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച​വ​രി​ല്‍ 12 പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്.ര​ണ്ടു പാ​ക് സ്വ​ദേ​ശി​ക​ളും അ​യ​ര്‍​ല​ന്‍​ഡ്, ഒ​മാ​ന്‍ സ്വ​ദേ​ശി​ക​ളും മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഒ​മാ​നി​ലെ മ​സ്ക​റ്റി​ല്‍​നി​ന്നു ദു​ബാ​യി​ലേ​ക്കു വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button