Devotional

സർവ്വഐശ്വര്യത്തിനായി മന്ത്രോച്ചാരണം

ദുരിതങ്ങൾ അകറ്റി സർവഐശ്വര്യത്തോടെ ജീവിക്കാനായി ഓരോ വ്യക്തിയും ആഗ്രഹിക്കാറുണ്ട്. ജീവിതത്തിലെ സർവദുരിതങ്ങളും അകറ്റാനായി യജുര്‍വേദത്തിൽ ഒരു മന്ത്രം പരാമർശിച്ചിട്ടുണ്ട്.

‘ ഓം വിശ്വാനി ദേവ സവിതര്‍ദുരിതാനി പരാസുവ
യദ് ഭദ്രം തന്ന ആസുവ ‘

വെറും രണ്ട് വരികൾ മാത്രമേയുള്ളെങ്കിലും ഈ മന്ത്രത്തിന് നമ്മുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാനാകും എന്നാണ് പറയപ്പെടുന്നത്. ഏതൊന്നാണ് ഭദ്രമായുള്ളത് മംഗളമായുള്ളത് അത് ഞങ്ങളിലേക്ക് സന്നിവേശിപ്പിച്ചാലും എന്നാണ് മന്ത്രത്തിന്റെ അർത്ഥം. അല്ലയോ, സകല ലോകത്തിന്റെയും ഉല്‍പ്പാദകനും സകലവിധ ഐശ്വര്യങ്ങളുടെയും ദായകനും ശുദ്ധ സ്വരൂപനും എല്ലാ സുഖങ്ങളുടെയും പ്രകാശം പരത്തുന്ന പരമേശ്വര, അവിടുന്ന് കൃപയാല്‍ ഞങ്ങളുടെ സമ്പൂര്‍ണദുരിതങ്ങള്‍ക്കും അവസാനമുണ്ടാക്കണമന്ന് പ്രാര്‍ത്ഥിക്കുന്നു എന്നാണ് സാരം.

സർവ്വഐശ്വര്യത്തിനായി ഭാഗ്യസൂക്തത്തിലെ അഞ്ചാമത്തെ മന്ത്രം ഉരുവിടാവുന്നതാണ്.

ഓം ഭഗ ഏവ ഭഗവങ് അസ്തു
ദേവാസ്‌തേന വയം ഭഗവന്ത: സ്യാമ
തം ത്വാ ഭഗ സര്വ ഇജ്ജോഹവീതി
സ നോ ഭഗ പുരഏതാ ഭവേഹ

ഭഗവാന്‍ എല്ലായ്‌പ്പോഴും കൂടെയുണ്ടാവട്ടെ. ഭഗവാന്‍ തന്നെ ആകട്ടെ ഞങ്ങളുടെ ഐശ്വര്യവും പ്രതീകവും പ്രതീക്ഷയും. ഭഗവാന്‍ എന്നതിനെ നമ്മുടെ ഉള്ളിലെ തേജസ്സായി കണ്ട് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നതാണ് മന്ത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button