KeralaLatest News

അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ ഒര്‍മയ്ക്കായ് സ്‌നേഹസമ്മാനമൊരുക്കി പോലീസ്

കുമാരമംഗലം: കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു അമ്മയുടെ സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയെ തുടര്‍ന്ന് ഇടുക്കി തൊടുപുഴയില്‍ ഏഴുവയസ്സുകാരന്‍ മരണമടഞ്ഞ സംഭവം. അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഏഴ് വയസുകാരന്റെ സ്മരണാര്‍ഥം സ്‌കൂള്‍ അങ്കണത്തില്‍ ഒരു ലൈബ്രറി ഒരുങ്ങിയിരിക്കുകയാണ്. പൊലീസ് അസോസിയേഷനാണ് ഏഴുവയസുകരാന്‍ പഠിച്ചിരുന്ന കുമാരമംഗലം ഗവ. എല്‍.പി സ്‌കൂളില്‍ ലൈബ്രറി ഒരുക്കിയത്. കൊടിയ പീഡനത്തെതുടര്‍ന്ന് വിടരും മുമ്പെ കൊഴിഞ്ഞുപോയ ആഴ് ഏഴ് വയസുകരന്‍ ഇനി ഈ പുസ്തക താളുകളിലൂടെ ഓര്‍മ്മിക്കപ്പെടും.

നൂറ്റി രണ്ട് വയസ് പ്രായമുള്ള ഈ വിദ്യാലയത്തിന്റെ മുറ്റത്ത് ഓടിക്കളിക്കേണ്ട രണ്ടാം ക്ലാസുകാരനെപ്പറ്റി അധ്യാപകര്‍ക്കും നൂറു നാവാണ്. ഇടുക്കി ജില്ലയിലെ പൊലീസ് അസേസിയേഷനാണ് ഏഴു വയസുകാരന്റെ സ്മരണ നിലനിര്‍ത്താന്‍ ഒരു വായനശാല കൂട്ടുകാര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്. 250ല്‍ ഏറെ പുസ്തകങ്ങളാണ് നിയമപാലകര്‍ സമ്മാനിച്ചത്. സ്‌കൂളിന് ലൈബ്രറി ഉണ്ടെങ്കിലും ഏഴുവയസുകാരന്റെ സ്മരണാര്‍ഥം ഈ ലൈബ്രറി മറ്റൊന്നായി നിലനിര്‍ത്താനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. സുമനസുകളുടെ സഹായത്തോടെ കൂടുതല്‍ പുസ്തകങ്ങള്‍ എത്തിച്ച് ജില്ലയിലെ തന്നെ മികച്ച ഒരു ലൈബ്രറിയുണ്ടാക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments


Back to top button