ചിരി നമ്മുടെ പ്രതിരോധസംവിധാനത്തെ ഉണര്‍ത്തുന്നു. ചിരി കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചുമയും പനിയും വരാതെ തടയുന്നു. മാനസികപിരിമുറുക്കവുമായി ബന്ധപ്പെട്ട നാല് ഹോര്‍മോണുകളുടെ തോത് ചിരി മൂലം കുറയുന്നു. അതിനാല്‍ മനസു തുറന്നുള്ള ഒരു ചിരി നമ്മുടെ ഉത്‌കണ്‌ഠ കുറയ്‌ക്കും. വേദനകളില്‍ നിന്ന് ചിരി നമ്മെ വ്യതിചലിപ്പിക്കും .
മറ്റുള്ളവരെ ചിരിപ്പിയ്‌ക്കാന്‍ കഴിയുന്നവര്‍ക്ക് ധാരാളം സുഹൃത്തുക്കളുണ്ടാകും. കാരണം ആളുകള്‍ രസികന്‍മാരെ ഇഷ്‌ടപ്പെടുന്നു. നര്‍മ്മബോധമുള്ളയാള്‍ക്ക് ഒരു ടീമിനെ നയിക്കാന്‍ പ്രാപ്‌തിയുണ്ടാകും. വിഷാദരോഗികളെ വിഷാദത്തില്‍ നിന്നകറ്റാന്‍ ചിരി സഹായിക്കുന്നു. ചിരിയ്‌ക്കുന്നവരെയാണ് എല്ലാവരും ഇഷ്‌ടപ്പെടുന്നത്. ചിരി ഒരു ‘മിനി വര്‍ക്ക് ഔട്ട്’ ആണ്. വയറു കുലുക്കിയുള്ള ഒരു ചിരി ഉദരഭാഗത്തെയും തോള്‍ഭാഗത്തെയും പേശികളെ വ്യായാമം ചെയ്യിക്കുന്നു. പത്ത് മിനിട്ട് വ്യായാമം ചെയ്യുന്നതിനു തുല്ല്യമാണ് നൂറു പ്രാവശ്യം ചിരിയ്‌ക്കുന്നത്.
ശരീരത്തിലെ രക്‌തചംക്രമണം ശരിയായി നടക്കാന്‍ സഹായിക്കുന്നതു വഴി ചിരി ഹൃദ്രോഗങ്ങളെ തടയുന്നു. മേരിലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഹൃദ്രോഗവിദഗ്‌ദ്ധര്‍ നടത്തിയ പഠനമനുസരിച്ച് അവിടുത്തെ 40 ശതമാനം ഹൃദ്രോഗികളും ചിരിയ്‌ക്കാന്‍ വിമുഖത പ്രദര്‍ശിപ്പിക്കുന്നവരായിരുന്നു. നന്നായി ചിരിക്കുമ്പോള്‍ ആദ്യം രക്‌തസമ്മര്‍ദ്ദം ഉയരുകയും പിന്നീട് സാധാരണ നിലയിലേയ്‌ക്ക് താഴുകയും ചെയ്യും. അതിനാല്‍ നന്നായി ചിരിക്കുന്നവരുടെ രക്‌തസമ്മര്‍ദ്ദം സാധാരണ നിലയിലായിരിക്കും. ചിരി ശ്വസനം സുഗമമാക്കുകയും ശരീരഭാരം കുറക്കുകയും ചെയ്യും .
Post Your Comments