കൊച്ചി : ബാലഭാസ്കറിന്റെ അപകട മരണത്തിൽ നിർണായക മൊഴിയുമായി പ്രകാശ് തമ്പി. വണ്ടി ഓടിച്ചത് അർജുനെന്നു ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. ആശുപത്രിയിൽ കിടന്നപ്പോൾ അർജുൻ ഇക്കാര്യം പറഞ്ഞിരുന്നു. മൊഴി മാറ്റിയ ശേഷം അർജുൻ പിന്നീട് ഫോൺ എടുത്തിട്ടില്ല. രണ്ടു തവണ ബാല ഭാസ്കറിനൊപ്പം ദുബായിൽ പരിപാടിക്കായി പോയി. പരിപാടി കഴിയുമ്പോൾ ബാലഭാസ്കർ പണം നൽകും. മറ്റു സമ്പത്തിൽ ഇടപാടുകൾ ഒന്നും ഇല്ലായിരുന്നു. സ്വർണ്ണ കടത്തുമായി ഇതിനു ബന്ധമില്ല. ബാലഭാസ്കറും വിഷ്ണുവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അർജുൻ മൊഴി മാറ്റിയപ്പോൾ കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നവെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒന്നും ലഭിച്ചില്ലെന്നും പ്രകാശ് തമ്പി മൊഴി നൽകി. അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
Post Your Comments