തിരുവനന്തപുരം: ബാലഭാസ്‌കറും കുടുംബവും വടക്കും നാഥ ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്കിടെ മുടക്കം സംഭവിച്ചുവന്നു റിപ്പോർട്ട്. വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്‌കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകള്‍ ഏര്‍പ്പാടാക്കിയത് പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരി ലതയുടെ മകനാണ്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത്. എന്നാല്‍, അവസാന ദിവസം ചടങ്ങ് വൈകി. സ്ഥലത്ത് രക്തസാന്നിധ്യം കണ്ടെതിനെത്തുടര്‍ന്നാണ് ഇത്. പിന്നീട് ശുദ്ധിക്രിയക്കുശേഷമാണ് ചടങ്ങ് പുനരാരംഭിച്ചത്. ലതയുടെ മകന്‍ കേരളത്തില്‍ ഇപ്പോഴില്ല.
പൊലീസിന്റെ ചോദ്യം ചെയ്യല്‍ ഭയന്ന് ഇയാള്‍ മുങ്ങിയെന്നാണ് വിലയിരുത്തല്‍. ഇയാളുടെ കൂടെയാണ് ഡ്രൈവർ അർജുനും പോയിരിക്കുന്നത്. ജിഷ്ണു ഹിമാലയത്തില്‍ പോയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരിയായ ലതയ്ക്കും ഭര്‍ത്താവ് ഡോ. രവീന്ദ്രനും പത്തുലക്ഷം രൂപ വായ്പ നല്‍കിയതായി തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ ആശുപത്രി നടത്തിപ്പുകാര്‍ക്കെതിരെ കോഴിക്കോട് സ്വദേശി കരാറുകാരന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചു.
നിര്‍മ്മാണ ഇനത്തില്‍ പണം തരാനുണ്ടെന്നു കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ബാലഭാസ്‌കറിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ബാലഭാസ്‌കറിനുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണത്തെതുടര്‍ന്നാണ് കാശിന്റെ കാര്യത്തില്‍ പ്രയാസം നേരിട്ടതെന്നും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്തതായി ചെര്‍പ്പുളശേരി സിഐ പറഞ്ഞു.ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത് 44 പവന്‍ ആഭരണങ്ങള്‍ എന്ന് ക്രൈംബ്രാഞ്ച്. ഇതിനു പുറമെ വാഹനത്തില്‍നിന്ന് പണവും കണ്ടെടുത്തിരുന്നു.
രണ്ടുലക്ഷത്തിലധികം രൂപയാണുണ്ടായിരുന്നത്. അത്യാവശ്യം സ്വര്‍ണം മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ നല്‍കിയ മൊഴി. എന്നാല്‍ 44 പവന്‍ എങ്ങനെ ആവശ്യത്തിന് സ്വര്‍ണ്ണമാകുമെന്ന സംശയം പൊലീസിനുണ്ട്. ലക്ഷ്മിക്കും കുട്ടിക്കും ധരിക്കാനാവുന്നതിനേക്കാള്‍ സ്വര്‍ണം വാഹനത്തിലുണ്ടായിരുന്നു. ഇങ്ങനെ പല കാര്യങ്ങളിലും ദുരൂഹത തുടരുകയാണ്.
Post Your Comments