Latest NewsIndia

25 കോണ്‍ഗ്രസ്സ്, എന്‍.സി.പി എം.എല്‍.എമാര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരും: മഹാരാഷ്ട്ര മന്ത്രിയുടെ വെളിപ്പെടുത്തൽ

ഉപാധികളില്ലാതെയായിരിക്കും ഇവരെ ബിജെപിയില്‍ ഉള്‍പ്പെടുത്തുകയെന്നും' ഗിരീഷ് മഹാജന്‍ പറഞ്ഞു.

മുംബൈ: 25 കോണ്‍ഗ്രസ്സ്, എന്‍.സി.പി എം.എല്‍.എമാര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ബി.ജെ.പി ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍. അടുത്ത സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരിക്കും പ്രതിപക്ഷത്തിന് കനച്ച തിരിച്ചടി കിട്ടുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.’25ഓളം എംഎല്‍എമാര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ചിലര്‍ നേരിട്ടും ചിലര്‍ ഫോണിലൂടെയും എന്നെ ബന്ധപ്പെട്ട് ബിജെപിയില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇവരെ ബന്ധപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപാധികളില്ലാതെയായിരിക്കും ഇവരെ ബിജെപിയില്‍ ഉള്‍പ്പെടുത്തുകയെന്നും’ ഗിരീഷ് മഹാജന്‍ പറഞ്ഞു.

ബി.ജെ.പിക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് -എന്‍.സി.പി സഖ്യം 50 സീറ്റില്‍ ഒതുങ്ങുമെന്നും അഭിപ്രായപ്പെട്ടു. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 122 സീറ്റ് നേടിയപ്പോള്‍ ശിവസേന 63 സീറ്റും നേടി. കോണ്‍ഗ്രസ്സും എന്‍.സി.പിയും നേടിയത് 42സീറ്റ് വീതമാണ്. അതെ സമയം നേരത്തെ പാർട്ടിവിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഖേ പാട്ടീല്‍ മണ്‍സൂണ്‍ സെഷന് മുൻപ് ബിജെപിയിലെത്തും. ഇത് സംബന്ധിച്ച്‌ ഞായറാഴ്ച അമിതാഷയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button