രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതു കൊണ്ട് അണ്ഡാശയ കാന്‍സര്‍ പലപ്പോഴും കണ്ടുപിടിക്കാന്‍ വൈകാറുണ്ട്. രോഗലക്ഷണങ്ങള്‍ ഇവയാണ്.
എപ്പോഴും വയറു വീര്‍ത്തിരിക്കുക. ക്രമം തെറ്റിയ ആര്‍ത്തവം, വയറു വേദന, ആര്‍ത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രം പോകല്‍, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആര്‍ത്തവമില്ലായ്മ, മുടി കൊഴിച്ചില്‍, ശബ്ദവ്യതിയാനം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം. ശസ്ത്രക്രിയയും കീമോ തെറപ്പിയുമാണു ചികിത്സ.
എപ്പിത്തീലിയല്‍ അണ്ഡാശയ കാന്‍സര്‍, സെക്‌സ് കോര്‍ഡ് സ്‌ട്രോമല്‍ കാന്‍സര്‍, ജെം സെല്‍ ട്യൂമര്‍, മെറ്റാസ്റ്റിക് ട്യൂമര്‍ എന്നിവയാണ് അണ്ഡാശയ കാന്‍സറുകളില്‍ പ്രധാനം. ഇവയില്‍ ജെ സെല്‍ ട്യൂമര്‍ യൗവനാവസ്ഥയിലുള്ള സ്ത്രീകളിലാണു കണ്ടു വരാറുള്ളത്.
അണ്ഡാശയ കാന്‍സറിനെ പ്രതി രോധിക്കാന്‍ പ്രയാസമാണ്. ഗര്‍ഭധാരണവും മുലയൂട്ടലും ഒരു പരിധിവരെ കാന്‍സര്‍ മുഴകള്‍ വരാതിരിക്കാന്‍ സഹായിക്കും.
Post Your Comments