തൊടുപുഴ: നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് രോഗബാധയുണ്ടായത് തൊടുപുഴയില്‍ നിന്നല്ലെന്ന് കേന്രത്തില്‍ നിന്നെത്തിയ വിദഗ്ദ്ധസംഘത്തിന്റെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന കോളേജിലും താമസിച്ചിരുന്ന വീട്ടിലും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധസംഘം ഉറവിട സാധ്യതാ പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍, രോഗത്തിന്റെ ഉറവിടം ഇവിടെ നിന്നും അല്ലെന്ന നിഗമനത്തിലെത്തിയെന്ന് ഡി.എം.ഒ. ഡോ. എന്‍. പ്രിയ പറഞ്ഞു. ഈ പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമില്ലെന്നും പ്രദേശവാസികള്‍ അറിയിച്ചു.
നിപ സ്ഥിരീകരിച്ചതോടെ, വിദ്യാര്‍ഥി താമസിച്ചിരുന്ന വീടിനു സമീപമുള്ളവരും നിരീക്ഷണത്തിലായിരുന്നു. കേന്ദ്രസംഘത്തിന്റെ പരിശോധന കഴിഞ്ഞതോടെ ഇതൊഴിവാക്കി. വിദ്യാര്‍ഥിയുടെ വീടും തൊഴില്‍ പരിശീലനത്തിനുപോയ തൃശൂരിലെ സ്ഥലവും പരിശോധിച്ച ശേഷം അടുത്ത ദിവസത്തെ ഉന്നതതല യോഗത്തില്‍ വിശദറിപ്പോര്‍ട്ട് നല്‍കും. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ഡോ. റിജി ജയിന്‍ (തിരുവനന്തപുരം), ഡോ. സതീഷ് നാഗരാജ് (ഡല്‍ഹി), ഡോ. രഘു (കോഴിക്കോട്), ഇടുക്കി ഡി.എം.ഒ. ഡോ. എന്‍. പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാര്‍ഥി താമസിച്ചിരുന്ന വീടിനടുത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോയെന്നും ഇവര്‍ പരിശോധിച്ചു.
ഈ മേഖലയില്‍ എന്തൊക്കെ പഴങ്ങള്‍ ഉണ്ടായിരുന്നു, അവയുടെ ഇപ്പോഴത്തെ ലഭ്യത എന്നീ വിവരങ്ങള്‍ എല്ലാം സംഘം ശേഖരിച്ചു. വിദ്യാര്‍ഥികള്‍ ഭക്ഷണം പാകംചെയ്തിരുന്നോ, സമീപകാലത്ത് ഇവര്‍ ഇവിടെ എത്ര ദിവസം താമസിച്ചു തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. വിദ്യാര്‍ഥികള്‍ കുടിക്കാനുപയോഗിച്ചിരുന്ന വെള്ളം എടുക്കുന്ന കിണറും പരിസരവും സംഘം വിശദപരിശോധനയ്ക്ക് വിധേയമാക്കി.
Post Your Comments