അലിഗഡ്: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ അയൽവാസിയായ സാഹിദ് എന്നയാളാണ്.
ഇയാളുമായി കുട്ടിയുടെ അങ്കിളിനും മുത്തശ്ശനും അയ്യായിരം രൂപയുടെ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്നുമാണ് കരുതപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ നിന്നാണ് കണ്ടെത്തിയത്.പെൺകുട്ടിയുടെ ശരീരത്തിൽ ചെയ്തിരിക്കുന്നത് പാകിസ്ഥാൻ തീവ്രവാദികൾ ഇന്ത്യൻ സൈനികരുടെ മൃതദേഹത്തിൽ ചെയ്യുന്നതിനേക്കാൾ ക്രൂരമായ ഭീകരത.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ട്വിറ്ററിലും സോഷ്യൽ മീഡിയയിലും നിരവധിപേർ പ്രതിഷേധവുമായെത്തി. ആവളരെ ക്രൂരമായാണ് പെൺകുട്ടിയുടെ ശരീരത്തിൽ പ്രതികൾ ചെയ്തിരിക്കുന്നത്. സംഭവത്തിനെതിരെ സ്‌മൃതി ഇറാനിയും സുബ്രഹ്മണ്യൻ സ്വാമിയും മറ്റു നേതാക്കളും രംഗത്തെത്തി.
Post Your Comments