പാലക്കാട്: കരാർ നിയമന വിവാദങ്ങൾ തള്ളി മന്ത്രി എ കെ ബാലൻ. പാലക്കാട് മെഡിക്കൽ കോളേജിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മന്ത്രിക്കെതിരെ ഉയർന്നിരുന്നു. എംസിഐ മാനദണ്ഡപ്രകാരം യോഗ്യതയുളളവരെയാണ് സ്ഥിരപ്പെടുത്തിയത്. പിഎസ്സി നിയമനത്തിന് കാലതാമസമെടുക്കുന്നത് കോളേജിന്റെ അന്തസിനെയും അംഗീകാരത്തെയും ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
മെടുക്കുമെന്നും ഇത് മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തിനെ വരെ ബാധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.പാലക്കാട് മെഡിക്കൽ കോളെജിലെ പ്രൊഫസർ, അധ്യാപക തസ്തികകൾ ഉൾപ്പെടെ 153 കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം 29 ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
കരാർനിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിൽ ക്രമക്കേടുണ്ടെന്നും നിയമനം പിഎസ്സിക്ക് നൽകണമെന്നും ആരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. ഇതിന് വിശദീകരണം നൽകുകയായിരുന്നു മന്ത്രി.യുഡിഎഫ് സർക്കാർ നടത്തിയ കരാർ നിയമനങ്ങളിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ് അന്വേഷണം നടക്കുന്നുവെന്നാണ് പ്രധാനപ്പെട്ട ആരോപണം.
Post Your Comments