Latest NewsIndia

പൊലീസിന് കർശന നിർദേശവുമായി മമത ബാനർജി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങളും റാലികളും നടത്തിയത് മതിയെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം. നോര്‍ത്ത് 24 പരാഗണാസില്‍ കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഒരു റാലിക്കും അനുമതി കൊടുക്കേണ്ടെന്ന് പൊലീസിന് മമത കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ദിവങ്ങള്‍ കഴിഞ്ഞു. നമ്മളാണ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചത്. എന്നാല്‍ റാലികളുടെ മറവില്‍ ബിജെപി ആക്രമണം അഴിച്ചുവിടുകയാണ്. എന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരുകയാണെന്നും മമത ബാനർജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button