ലണ്ടന്‍: കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത സംഭവത്തില്‍ എം എസ് ധോണിക്കെതിരെ കടുത്ത നിലപാടുമായി ഐസിസി. ധോണിയുടെ ഗ്ലൗസ് ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നു ബിസിസിഐക്ക് നൽകിയ മറുപടി കത്തിൽ ഐസിസി അധികൃതര്‍ വ്യക്തമാക്കി. താരങ്ങള്‍ വസ്ത്രങ്ങളിലും മറ്റും പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുത് എന്നാണ് നിയമം. അത് ഒരാള്‍ക്കു വേണ്ടി മാറ്റാനാകില്ലെന്നും ഐസിസി ചൂണ്ടിക്കാട്ടി.
ധോണിയുടെ ഗ്ലൗസ് ചട്ടവിരുദ്ധമല്ല എന്നും വിഷയത്തില്‍ ഐസിസി നിലപാട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ നൽകിയ കത്തിന് മറുപടിയായാണ് ഐസിസി ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായി നടന്ന മത്സരത്തിലാണ് ധോണി പാരാ റെജിമെന്‍റിന്‍റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്.ഇതിനെ തുടർന്ന് ഗ്ലൗസില്‍ നിന്ന് ആ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments