ന്യൂഡല്‍ഹി: ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴു പേര്‍ക്കും നിപ്പയില്ലെന്ന പരിശോധനാ ഫലം ഏറെ ആശ്വാസകരമാണെന്നും ഭീതി വേണ്ടെന്നും വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിലവിലെ സ്ഥിതി ആശ്വാസകരമാണെങ്കിലും അടുത്തമാസം പകുതിവരെ നിരീക്ഷണം തുടരുമെന്നും മന്ത്രി അറിയിച്ചു. നിപ്പ പ്രതിരോധത്തിന് കൂടുതല്‍ കേന്ദ്ര സഹായത്തിനായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് സംസാരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം നിപയുടെ രോഗലക്ഷണങ്ങളുമായി കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ എട്ടാമത്തെയാളുടെ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് സൂചന. നിപ്പ സ്ഥിരീകരിക്കപ്പെട്ട എറണാകുളം ഏഴിക്കര സ്വദേശിയായ യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയാണ് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ഇന്റര്‍കോം സംവിധാനത്തിലൂടെ യുവാവ് കുടുംബാംഗങ്ങളുമായി കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തിരുന്നു.
Post Your Comments