കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ ഒരു തീരുമാനവും ആയില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ വഷളാകുന്നത്. സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പിളര്‍പ്പ് അനിവാര്യമായെന്നാണ് സൂചന. ഗ്രൂപ്പ് യോഗം ചേര്‍ന്നതിനെ വിമത നീക്കമായി കണ്ട് നടപടിയെടുക്കാനൊരുങ്ങുകയാണ് ജോസഫ് വിഭാഗം.
പല തലങ്ങളില്‍ സമവായ ചര്‍ച്ചകള്‍ നടന്നു. പക്ഷെ ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിന് ഇവരു വിഭാഗവും തയ്യാറല്ല. ഇതാണ് പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഗ്രൂപ്പ് യോഗം ചേര്‍ന്നത് വിമത നീക്കമായി കണ്ട് നടപടിയെടുത്ത് ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കാനുള്ള നീക്കങ്ങളാണ് ജോസഫ് വിഭാഗം നടത്തുന്നത്. എന്നാല്‍ ഗ്രൂപ്പ് യോഗമല്ല ചേര്‍ന്നതെന്നും സംസ്ഥാന സമിതി വിളിക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ.മാണി വിഭാഗം.
Post Your Comments