റിയാദ്: സൗദി അറേബ്യയില്‍ ഇന്ധന ഉപയോഗത്തില്‍ ഗണ്യമായ കുറവ്. 2006ന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. പ്രകൃതി വാതകവും ക്രൂഡ് ഓയിലും ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ ഉപയോഗമാണ് രാജ്യത്തു കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇന്ധന ഉപയോഗത്തില്‍ 3.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇന്ധന ഉപയോഗത്തില്‍ അഞ്ചര കോടി ബാരലിന്റെ കുറവാണു ഉണ്ടായത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആകെ ഇന്ധന ഉപയോഗം 137.4 കോടി ബാരലായിരുന്നു. എന്നാല്‍ 2017 ല്‍ ഇത് 142.9 കോടി ബാരലായിരുന്നു.
രാജ്യത്ത് ഇന്ധന ഉപയോഗം കുറയാനുള്ള പ്രധാന കാരണം ഡീസല്‍ ഉപയോഗം കുറഞ്ഞതാണ്. ഡീസല്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷം 12.1 ശതമാനം കുറവാണു രേഖപ്പെടുത്തിയിരുന്നത്. ഡീസല്‍ കഴിഞ്ഞാല്‍ ക്രൂഡ് ഓയിലിന്റെ ഉപയോഗത്തിലാണ് ഏറ്റവും വലിയ കുറവ്. കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയില്‍ ഉപയോഗത്തില്‍ ഒന്നേമുക്കാല്‍ കോടിയിലേറെ ബാരലിന്റെ കുറവാണു രേഖപ്പെടുത്തിയത്. 2008 നു ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ ഉപയോഗം ഇത്രയും രാജ്യത്തു കുറയുന്നത്.
Post Your Comments