Latest NewsDevotional

ശിവനെ പ്രീതിപ്പെടുത്താൻ പ്രദോഷവ്രതം

വളരെ നിഷ്ടയോടുകൂടി പ്രദോഷവ്രതമാചരിച്ചാല്‍ ശിവപ്രീതി ലഭ്യമാകുമെന്നാണ് വിശ്വാസം.ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷവും (കൃഷ്ണപക്ഷവും) ശനിയാഴ്ചയും ചേർന്നു വരുന്ന ശനിപ്രദോഷം ഏറെ വിശിഷ്ടമാണ്. പ്രഭാതത്തില്‍ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ഭസ്മ ലേപനവും നടത്തി രുദ്രാക്ഷമാല അണിഞ്ഞ് പഞ്ചാക്ഷരീമന്ത്രത്തോടെ ഉപവസിക്കുകയാണ് പ്രദോഷനാളില്‍ ചെയ്യുന്നത്. പ്രഭാതസ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം.

ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ പകല്‍ കഴിക്കണം. പൂർണ ഉപവാസം എടുക്കാൻ സാധിക്കാത്തവർക്ക് ഉച്ചയ്ക്ക് നേദ്യ ചോറുണ്ണാം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ തൊഴുക. ശിവക്ഷേത്രത്തില്‍ കരിക്കു നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button