തിരുവനന്തപുരം : സംസ്ഥാന പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണം ലക്ഷ്യമിട്ടു മുഖ്യമന്ത്രി പിണറായി വിജയനും നോര്‍ക്ക സെക്രട്ടറി കെ. ഇളങ്കോവനും നടത്തിയ യുഎഇ യാത്രയ്ക്കായി വിമാനക്കൂലിയിനത്തില്‍ സര്‍ക്കാരിനു ചെലവായത് 3.72 ലക്ഷം രൂപയെന്ന് മറുപടി. കഴിഞ്ഞ ജനുവരിയില്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
എന്നാല്‍, വിദേശ രാജ്യങ്ങളില്‍ നിന്നു സംഭാവനയൊന്നും ലഭിച്ചുമില്ല. ഇപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. യാത്രാ ബത്തയായി 750 ഡോളറും ചെലവായിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ആകെ 3,229 കോടി രൂപയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിരിക്കുന്നത്. തെലങ്കാന സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ തുക സംഭാവനയായി നല്‍കിയിരിക്കുന്നത്. 25 കോടിയാണ് കേരളത്തിന് തന്നത്. 25 കോടി രൂപ തന്ന തെലങ്കാന സര്‍ക്കാരാണ് സംഭാവനയില്‍ മുന്നില്‍. ആന്ധ്ര 20 കോടിയും യുപി 15 കോടിയും കശ്മീര്‍ 13 കോടിയും തന്നു.
ഒഡീഷ, ഗുജറാത്ത്, ബംഗാള്‍ സംസ്ഥാനങ്ങള്‍ 10 കോടി രൂപ വീതം സംഭാവന ചെയ്തു. ഹിമാചല്‍ (5 കോടി), മിസോറം (2കോടി), നാഗാലാന്‍ഡ് (1 കോടി) എന്നിവയാണ് സംഭാവന നല്‍കിയ മറ്റു സംസ്ഥാനങ്ങള്‍. ജനുവരി 22 വരെയുള്ളതാണ് ഈ കണക്ക്. അതേസമയം വിദേശയാത്ര നടത്തിയതില്‍ നിന്ന് എത്ര തുക കേരള പുനിര്‍മാണത്തിനായി ലഭിച്ചു എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
Post Your Comments