തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയ്ക്ക് വേണ്ടി വടക്കുംനാഥ ക്ഷേത്രത്തില്‍ കൂത്ത് വഴിപാട് നടത്തിയതിന് ശേഷം തിരിച്ച് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
അതേസമയം വഴിപാട് ബുക്ക് ചെയ്തത് പാലക്കാട്ടുകാരിയായ സ്ത്രീയാണ്. അപകടത്തിന് ശേഷം ആശുപത്രിയിലുള്ള ഇവരുടെ സാന്നിധ്യം സംശയാസ്പദമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനിടെ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിട്ടും അവിടെ താമസിക്കാതെ ബാലഭാസ്‌കറും കുടുംബവും അന്ന് തന്നെ തിരിച്ച് പോയതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ അതേസമയം ബാലഭാസ്‌കറിന്റെ നിര്‍ദേശപ്രകാരമാണ് വഴിപാടുകള്‍ നടത്തിയത്. സംഭവത്തില്‍ പാലക്കാട്ടെ തിരുവോഴിയോട്ടുള്ള പൂന്തോട്ടം ആയുര്‍വേദ ആയുര്‍വേദ ആശുപത്രിയിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുക്കുകയും ചെയ്തു.
Post Your Comments