വയനാട്: പ്രദേശിക വികസന ഫണ്ടില്‍ നിന്നും പണമനുവദിച്ചിട്ടും വയനാട് കോട്ടത്തറയിലെ മാങ്കോട്ടുകുന്നില്‍ പാലം പണി നടത്താതില്‍ പ്രതിഷേധമറിയിച്ച് സുരേഷ് ഗോപി. പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിന്‍വലിക്കുമെന്ന് സുരേഷ് ഗോപി ജില്ലാ കളക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതിനാലാണ് നിര്‍മ്മാണം തുടങ്ങാന്‍ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം പാലം പണി ഉടന്‍ നടന്നില്ലെങ്കില്‍ മാങ്കോട്ടുകുന്ന് ഒറ്റപ്പെട്ടു പോകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ചുറ്റും വെള്ളം പൊങ്ങുന്നതിനാല്‍ മഴക്കാലത്ത് മാസങ്ങളോളം ഗ്രാമത്തിലുള്ള മുഴുവന്‍ ആളുകളും ഒറ്റപ്പെടും. കുട്ടികള്‍ സ്‌കൂളില്‍ പോകാനും ആളുകള്‍ക്ക് പുറത്തു പോകാനോ കഴിയില്ല. ഗ്രാമ വാസികളുടെ ദുരിതത്തെ കുറിച്ച് ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിലെ വാര്‍ത്തയെ തുടര്‍ന്നാണ്
കഴിഞ്ഞ ജൂലൈയില്‍ പ്രദേശിക എംപി വികസന ഫണ്ടില്‍ നിന്നും സുരേഷ് ഗോപി 35 ലക്ഷം രൂപ അനുവദിച്ചത്.
ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വര്‍ഷം ഒന്നു കഴിയാറായെങ്കിലും ഫയല്‍ നീങ്ങിയിട്ട് പോലുമില്ല. ഇതോടെയാണ് പതിനഞ്ച് ദിവസത്തിനുള്ളില്‍ പണി തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിന്‍വലിക്കുമെന്ന് എംപി ജില്ലാ കളക്ടര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments