കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരഗനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. നിര്‍മല്‍ കുണ്ഡു എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുണ്ഡുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ബി.ജെ.പി അനുയായി ആണെന്ന് ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു.
മരണപ്പെട്ടയാളുടെ വസതി ബംഗാള്‍ മുഖ്യമന്ത്രി തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സനുമായ മമത ബാനര്‍ജി വ്യാഴാഴ്ച സന്ദര്‍ശിച്ചേക്കും.
കൊലപാതകം തൃണമൂലിനും ബി.ജെ.പിയ്ക്കുമിടയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
Post Your Comments