Latest NewsIndia

ഇത് തന്റെ മക്കള്‍, വികസനം ഇവരെ നശിപ്പിച്ചു വേണ്ടെന്ന് താക്കീതുമായി ഈ 107കാരി

സാലുമരദ തിമ്മക്ക സ്‌കൂളില്‍ പോയിട്ടില്ല. ലോകത്തിന്റെ കുതിപ്പിനെകുറിച്ച് വലുതായ അറിവൊന്നുമില്ല അവര്‍ക്ക്. എന്നാല്‍ വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നതിലൂടെ കയ്യടിവാങ്ങുകയാണ് ഈ 107കാരി. കര്‍ണ്ണാടകയുടെ തലസ്ഥാനത്തുള്ള കുടൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശത്തുമായി നാല് കിലോ മീറ്ററോളം ദൂരത്തില്‍ 284 ആല്‍മരങ്ങള്‍ അവര്‍ നട്ടുവളര്‍ത്തി. 50 വര്‍ഷത്തെ നിതാന്തമായ പരിശ്രമം, 284 മരങ്ങള്‍ ഇപ്പോള്‍ നിരത്തിനിരുവശവും തണല്‍ ചൂടി നില്‍ക്കുന്നു. സാലുമരദ തിമ്മക്ക നട്ടുവളര്‍ത്തിയ ആല്‍മരങ്ങള്‍ക്ക് 498 കോടി രൂപ വില വരുമെന്ന് സര്‍ക്കാര്‍ പറയുന്നു.

thikkamma 2

പക്ഷേ അവര്‍ ചെയ്ത പ്രവൃത്തി മതിപ്പുവിലകള്‍ക്കെല്ലാം മേലെ നില്‍ക്കുന്നു. കുടൂരിന്റെ കുളിര്‍മ്മയായി തിമ്മക്ക നട്ട മരങ്ങള്‍ തലയാട്ടിനില്‍ക്കുന്നു. റോഡുവികസനത്തിന്റെ പേരു പറഞ്ഞ് താന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിച്ചുമാറ്റരുതെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവര്‍ മുഖ്യമന്ത്രി കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രിയെയും കണ്ടു. മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്തണമെന്നാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. പരിസ്ഥിതി രംഗത്ത് നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ളയാളാണ് സാമൂഹ്യപ്രവര്‍ത്തകയും പത്മശ്രീ ജേതാവും കൂടിയായ സാലുമരദ. 1995ലെ നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, 2010-ലെ ഹമ്പി യൂണിവാഴ്സിറ്റിയുടെ നദോജ അവാര്‍ഡ്, 1997-ലെ ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങളും തിമ്മക്കയെ തേടിയെത്തിയിട്ടുണ്ട്.

thikkamma 3

ബാംഗ്ലൂരിലെ രാമനഗര്‍ ജില്ലയിലെ മഗടി താലൂക്കിലെ ഹുളിക്കല്‍ ഗ്രാമത്തിലാണ് സാലുമരദ തിമ്മക്ക താമസിക്കുന്നത്. ചിക്കയ്യയെ അവര്‍ വിവാഹം കഴിച്ചത്. കുട്ടികളുണ്ടാവാത്തതിന്റെ സങ്കടവും ഏകാന്തതയും മറികടക്കാനാണ് കുട്ടികള്‍ക്ക് പകരം വൃക്ഷങ്ങള്‍ നില്‍ക്കട്ടെ എന്ന് ഇരുവരും കൂട്ടായ തീരുമാനമെടുത്തു. അത് വിപ്ലവാത്മകമായ ഒരു തീരുമാനമായിരുന്നു. എന്തിനും ഏതിനും ചിക്കയ്യ കൂടെ നിന്നു. ആദ്യവര്‍ഷം പത്ത് തൈകള്‍ നട്ടു. അടുത്തവര്‍ഷം 15 വൃക്ഷത്തൈകള്‍, മൂന്നാം വര്‍ഷം ഇരുപതെണ്ണം, അതങ്ങനെ നീണ്ടുനീണ്ട് 284-ലെത്തി. 1991-ല്‍ ചിക്കയ്യ മരിച്ചു. ഭര്‍ത്താവിന്റെ മരണത്തിലും തിമ്മക്കയെ തളരാതെ പിടിച്ചുനിര്‍ത്തിയത് ആല്‍മരങ്ങള്‍ തന്നെയാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button