കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന് ആരോപണം. മരിച്ചത് ഇടുക്കി കട്ടപ്പന സ്വദേശി. എച്ച് വൺ എൻ വൺ രോഗം ബാധിച്ചാണ് ജേക്കബ് തോമസ് എന്ന അറുപത്തിരണ്ട്‍ കാരനെ ആശുപത്രിയിൽ എത്തിച്ചത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ആംബുലൻസിൽ വെച്ചാണ് മരണം സംഭവിച്ചത്. 2:10 ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്നും ബെഡും വെന്റിലേറ്ററും ഇല്ലെന്ന് അറിയിച്ചുവെന്നും രോഗിയുടെ ബന്ധുക്കൾ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ കയ്യൊഴിഞ്ഞതോടെയാണ് ജേക്കബിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. കാരിത്താസ് ,മാതാ എന്നീ സ്വകാര്യ ആശുപതികളിലും രോഗിയെ എത്തിച്ചു. അവരും ചികിത്സ നിഷേധിക്കുകയായിരുന്നു.
Post Your Comments