
കൊച്ചി: രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലേക്ക്. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി 11.20ന് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗസറ്റ് ഹൗസിലായിരിക്കും രാത്രി തങ്ങുന്നത്. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക അവലോകന യോഗം ചേരും.
പിറ്റേദിവസം ഹെലികോപ്ടര്‍ മാര്‍ഗം മോദി കൊച്ചിയില്‍നിന്ന് ഗുരുവായൂരിലേക്ക് പോകും. 11.30ന് ഗുരുവായൂരിലെത്തുന്ന അദ്ദേഹം ഉച്ചപൂജയ്ക്കു ശേഷം ദര്‍ശനം നടത്തും. തുടര്‍ന്ന് ബി ജെ പിയുടെ പൊതുയോഗത്തില്‍ സംസാരിക്കും. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ഗുരുവായൂരില്‍നിന്ന് കൊച്ചിയിലേക്ക് മടങ്ങും. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് അദ്ദേഹം പ്രത്യേക വിമാനത്തില്‍ മാലിദ്വീപിലേക്ക് പുറപ്പെടും.
Post Your Comments