KeralaLatest News

മകന്‍ മുറിയില്‍ മരിച്ചതറിയാതെ അമ്മ മൂന്ന് ദിവസം വീട്ടിനുള്ളില്‍

പത്തനംതിട്ട: മകന്‍ മുറിയില്‍ മരിച്ചു കിടക്കുന്നതറിയാതെ അമ്മ വീടിനുള്ളില്‍ കഴിഞ്ഞത് മൂന്നുദിവസം. പത്തനംതിട്ട ഇടത്തറ പി.എ.ജോര്‍ജിന്റെ മകന്‍ ജോബി പി ജോര്‍ജിന്റെ (45) മരണമാണ് മാതാവ് ലീലാമ്മ അറിയാതിരുന്നത്. ലീലാമ്മയുടെ ബന്ധു ലാലി വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ശനിയാഴ്ച വൈകിട്ട് 6 ന് ജോബിയെ റോഡില്‍ കണ്ടവരുണ്ട്.

ജോബി ഭക്ഷണം കഴിഞ്ഞ ശേഷം കിടക്കുകയാണെന്നാണ് ലീലാമ്മ പറഞ്ഞത്. സംശയം തോന്നിയ ലാലി മുറിയില്‍ നോക്കിയപ്പോഴാണ് ഇയാള്‍ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ലീലാമ്മയും ജോബിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇലക്ട്രീഷ്യനായിരുന്ന ജോബി 4 വര്‍ഷം മുന്‍പ് പിതാവു മരിച്ചപ്പോള്‍ സൗദിയിലെ ജോലി മതിയാക്കി നാട്ടിലേക്കു വന്നതാണ്. ഭര്‍ത്താവ് ജോര്‍ജിന്റെ മരണശേഷം മുന്‍ പഞ്ചായത്തംഗം കൂടിയായിരുന്ന ലീലാമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button