തൃശ്ശൂര്‍: നിപ സംശയത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നു പേരില്‍ രണ്ടു പേരുടെ പനി മാറി. ഒരാള്‍ക്ക് ഇപ്പോഴഉം നേരിയ പനിയുണ്ട്. തൃശ്ശൂരില്‍ തൊഴില്‍ പരിശീലനത്തിനെത്തിയ തൊടുപുഴ പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ത്ഥിയില്‍ നിപ സ്ഥിരീകരിച്ചതോടെയാണ് ഇവരെ നിരീക്ഷത്തില്‍ വച്ചിരുന്നത്. ഇവര്‍ യുവാവുമായി ഇടപഴകിയിരുന്നു.
അതേസമയം മുന്‍കരുതലിന്റെ ഭാഗമായി 311 പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. നിലവില്‍ പനി ബാധിച്ചിരിക്കുന്നത് തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം നിപ ബാധിച്ച് കൊച്ചിയില്‍ ചികില്‍സയിലുള്ള വടക്കന്‍ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments