KeralaLatest News

മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയാണ് ധാര്‍ഷ്ട്യമെന്നു വിളിക്കുന്നതെന്ന് കടകംപള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തവര്‍ ഉറങ്ങുന്നതിന് മുന്‍പ് ഒരു തവണ ആലോചിക്കണം

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തോല്‍വിക്കു കാരണം മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പല പ്രമുഖരും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ തന്റെ പ്രതികരണം അറിയിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രി പിണറായി വിജയന്റേത് ധാര്‍ഷ്ട്യമല്ല. അദ്ദേഹത്തിന്റെ നിശ്ചയ നിശ്ചയദാര്‍ഢ്യത്തെയാണ് ചിലര്‍ ധാര്‍ഷ്ട്യമെന്നാണു വിളിക്കുന്നതെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. പത്തനാപുരത്ത് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തലവൂര്‍ ശാഖ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തവര്‍ ഉറങ്ങുന്നതിന് മുന്‍പ് ഒരു തവണ ആലോചിക്കണം. കഴിഞ്ഞ മൂന്നു വര്‍ഷവും പാവങ്ങളോടു പരിഗണന കാട്ടിയ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ ഈ പരിഗണന വോട്ടു ചെയ്തപ്പോള്‍ ആളുകള്‍ മറന്നു പോയി. നല്ലതു മാത്രം ചെയ്തതിന് കനത്ത കുറ്റം ചുമത്തിയവനു ലഭിക്കേണ്ട ശിക്ഷ നല്‍കി. ഇത് ശരിയല്ല, ഇങ്ങനെ ചെയ്യാമോ എന്ന് ജനം ചിന്തിക്കണമെന്നും കടകം പള്ളി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞെു.

shortlink

Related Articles

Post Your Comments

Related Articles


Back to top button