Education & Career

ഹയർസെക്കൻഡറി – തുല്യതാ – ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷ – അപേക്ഷിക്കാം

2018 നവംബറിൽ ഒന്നാം വർഷ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതിയ പരീക്ഷാർത്ഥികൾക്കുളള ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 12നും, 13നും, 14നും കേരളത്തിലെ 14 ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഇംഗ്ലീഷ്, രണ്ടാം ഭാഷ, പാർട്ട് – III വിഷയങ്ങൾ എല്ലാം ഉൾപ്പടെ പരമാവധി മൂന്ന് വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാം. ഒന്നാം വർഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങൾക്ക് ഹാജരാകാത്തവർക്ക് ആ വിഷയങ്ങൾക്കും ഇപ്പോൾ അപേക്ഷിക്കാം. നവംബറിൽ രണ്ടാം വർഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവർ തോറ്റ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പരീക്ഷകൾ വീണ്ടും എഴുതണം. ഒന്നാം വർഷ വിഷയങ്ങൾ ഈ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നവർക്കൊപ്പം എഴുതണം.

ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് പേപ്പർ ഒന്നിന് 500/- രൂപയാണ് ഫീസ്. സർട്ടിഫിക്കറ്റ് ഫീസ് – 100/- രൂപ, പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തീയതി ജൂൺ 18. 20/-രൂപ പിഴയോടുകൂടി ഫീസടയ്‌ക്കേണ്ട അവസാന തീയതി ജൂൺ 25. സപ്ലിമെന്ററി വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവർ ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും ഫീസടയ്ക്കണം. നോട്ടിഫിക്കേഷന്റെ പൂർണ രൂപം www.dhsekerala.gov.in ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button