ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന മരണങ്ങളില്‍ പന്ത്രണ്ട് ശതമാനത്തിനും കാരണം വായുമലിനീകരണം. അഞ്ചുവയസില്‍ താഴെയുള്ള ഒരുലക്ഷം കുഞ്ഞുങ്ങളാണ് എല്ലാവര്‍ഷവും ഇതുമൂലം മരണമടയുന്നത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്വയണ്മെന്റിന്റെ കണ്ടെത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളാണ് വായുമലിനീകരണത്തിന്റെ ഏറ്റവും പ്രധാന ഇരകള്‍. പെണ്‍കുഞ്ഞുങ്ങളുടെ മാത്രം കണക്കെടുത്താല്‍ പതിനായിരത്തില്‍ ഒന്‍പത്പേരാണ് ഇങ്ങനെ മരണമടയുന്നത്.
ഡല്‍ഹി, ബംഗളൂരുപോലുള്ള നഗരങ്ങള്‍, പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് വായുമലിനീകരണം ഏറ്റവും ഗുരുതരം. താപനിലയങ്ങള്‍, വാഹനങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന മലിനീകരണം, ചവറും മറ്റ് മാലിന്യങ്ങളും കത്തിക്കുമ്പോഴുള്ള പുക, വ്യവസായസ്ഥാപനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കള്‍ എന്നിവയാണ് മലിനീകരണത്തിന്റെ മുഖ്യകാരണങ്ങള്‍. 2010 മുതല്‍ ഇന്ത്യ പുറംതള്ളുന്ന ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവില്‍ 22 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
നഗരപ്രദേശങ്ങളിലെ മാലിന്യകൂമ്പാരങ്ങള്‍ കടുത്ത പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്ന് സിഎസ്്ഇ പറയുന്നു. 86 ശതമാനം ജലസ്രോതസ്സുകളും മലീനീകരിക്കപ്പെട്ടുകഴിഞ്ഞെന്നും പഠനം വ്യക്തമാക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് പരിശോധിച്ചശേഷം സിഎസ്ഇ കണ്ടെത്തിയത് ഞെട്ടിക്കുന്ന കണക്കുകളാണ്. 10,000 ശിശു മരണങ്ങളില്‍ എട്ടെണ്ണവും വായുമലിനീകരണം മൂലമുള്ള രോഗങ്ങള്‍ കാരണമാമെന്നാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് സി.എസ്.ഇ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Post Your Comments