ലണ്ടൻ: സിനിമ ചിത്രീകരണത്തിനിടെ നിർമാണ സെറ്റിൽ സ്ഫോടനം. ബ്രിട്ടനിലെ പൈൻവുഡ് സ്റ്റുഡിയോയിൽ ജയിംസ് ബോണ്ട് പരന്പരയിലെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സ്റ്റേജ് തകർന്ന് വീഴുകയും തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നു തവണയാണ് പൊട്ടിത്തെറിയുണ്ടായത്. ഒരു സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായതെന്നാണ് സൂചന. കൂടുതൽ വിവരണങ്ങൾ ലഭ്യമല്ല.
Post Your Comments